പുല്ലാനിക്കാട് - പുന്നംപറമ്പ് റോഡ്, അത്താണി - പാർളിക്കാട് റോഡ്; ഉദ്ഘാടനം നാളെ.
തെക്കുംകര ഗ്രാമപഞ്ചായത്തിനെയും വടക്കാഞ്ചേരി നഗരസഭയേയും ബന്ധിപ്പിക്കുന്ന പുല്ലാനിക്കാട് - മംഗലം - പനങ്ങാട്ടുകര - പുന്നംപറമ്പ് ബിഎം & ബിസി റോഡിൻ്റെയും, സംസ്ഥാനപാത 22ൽ
അത്താണി കെൽട്രോൺ മുതൽ പാർളിക്കാട് ഡിവൈഡർ വരെയുള്ള ബിഎം & ബിസി റോഡിൻ്റെയും ഉദ്ഘാടനം നാളെ ഫെബ്രുവരി 11ന് മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. സംസ്ഥാനപാത 22 നേയും പീച്ചി - വാഴാനി ടൂറിസം കോറിഡോറിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പുല്ലാനിക്കാട് - മംഗലം - പനങ്ങാട്ടുക്കര - പുന്നംപറമ്പ് റോഡ് ബിഎം & ബിസി നിലവാരത്തിൽ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ 7.34 കോടി രൂപ അനുവദിച്ചിരുന്നു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ മേൽപ്പാലം റോഡിൽ നിന്ന് ആരംഭിച്ച് മംഗലം - പനങ്ങാട്ടുകര - തെക്കുംകര വഴി പുന്നംപറമ്പ് സെൻ്റർ വരെയുള്ള 5.26 കിലോമീറ്റർ ദൂരം റോഡിൻ്റെ ബിഎം & ബിസി നിലവാരത്തിലുള്ള നവീകരണം പൂർത്തിയാക്കി. KSEB - KWA എന്നിവയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗും, 16 കലുങ്കുകളുടെ നിർമ്മാണവും, ഐറിഷ് ഡ്രെയിൻ, റോഡ് സുരക്ഷാ പ്രവൃത്തികളും പൂർത്തിയാക്കിയ ശേഷമാണ് റോഡ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുന്നത്. പുല്ലാനിക്കാട് - മംഗലം - പനങ്ങാട്ടുകര - പുന്നംപറമ്പ് റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. നാളെ ഫെബ്രുവരി 11ന് വൈകീട്ട് 5 മണിക്ക് തെക്കുംകര വായനശാല പരിസരത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ആലത്തൂർ എം പി കെ. രാധാകൃഷ്ണൻ, കുന്നംകുളം എംഎൽഎ എ. സി. മൊയ്തീൻ, വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുക്കും.
കൊടുങ്ങല്ലൂർ - ഷൊർണ്ണൂർ സംസ്ഥാനപാത 22ൽ അത്താണി കെൽട്രോൺ മുതൽ പാർളിക്കാട് ഡിവൈഡർ വരെയുള്ള 4.25 കിലോമീറ്റർ റോഡ് 5.20 കോടി രൂപ വിനിയോഗിച്ച് രണ്ട് റീച്ചുകളിലായി ബിഎം & ബിസി ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കി. അത്താണി കെൽട്രോൺ മുതൽ വിശുദ്ധ മദർ തെരേസ്സ കപ്പേള വരെയുള്ള 1.45 കിലോമീറ്റർ ദൂരം റോഡ് ബിഎം & ബിസി നവീകരണത്തിനായി 1.70 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ പദ്ധതിയിൽ കാന നിർമ്മാണം, ബിഎം & ബിസി പ്രവൃത്തി, റോഡ് സുരക്ഷാ പ്രവർത്തികൾ എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. അത്താണി വിശുദ്ധ മദർ തെരേസ കപ്പേള മുതൽ പാർളിക്കാട് ഡിവൈഡർ വരെയുള്ള 2.8 കിലോമീറ്റർ ദൂരം റോഡ് ബിഎം & ബിസി നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 3.50 കോടി രൂപ അനുവദിച്ചിരുന്നു. 900 മീറ്റർ നീളത്തിൽ കാന നിർമ്മാണം, 145 മീറ്റർ പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണം, ടൈൽ വിരിക്കൽ, റോഡ് സുരക്ഷാ പ്രവർത്തികൾ എന്നിവ പൂർത്തിയാക്കി. ഇതോടെ തൃശ്ശൂർ - ഷൊർണ്ണൂർ സംസ്ഥാനപാതയിൽ അത്താണി കെൽട്രോൺ മുതൽ പാർളിക്കാട് ഡിവൈഡർ വരെയുള്ള 4.25 കിലോമീറ്റർ റോഡ് ബിഎം & ബിസി ഉന്നതനിലവാരത്തിൽ ഉപയോഗസജ്ജമായി.
അത്താണി - പാർളിക്കാട് റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. നാളെ ഫെബ്രുവരി 11ന് വൈകീട്ട് 5 മണിക്ക് അത്താണിയിൽ (HDFC ബാങ്കിന് സമീപം) നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ആലത്തൂർ എംപി കെ രാധാകൃഷ്ണൻ, വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർ പങ്കെടുക്കും.
0 അഭിപ്രായങ്ങള്‍