🟣 കെ. കെ. ചന്ദ്രൻ അനുസ്മരണം നടത്തി 🟣

കെ. കെ. ചന്ദ്രൻ അനുസ്മരണം നടത്തി.

സി. പി. ഐ. വടക്കാഞ്ചേരി ലോക്കൽ സെക്രട്ടറിയും പ്രമുഖ പൊതുപ്രവർത്തകനുമായിരുന്ന അന്തരിച്ച കെ. കെ. ചന്ദ്രന്റെ പതിമൂന്നാമത് അനുസ്മരണം വിപുലമായ പരിപാടികളോടെ അകമലയിൽ സംഘടിപ്പിച്ചു. സി. പി. ഐ. വടക്കാഞ്ചേരി ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും, SSLC/പ്ലസ് 2 വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. സി. പി. ഐ. ജില്ലാ എക്‌സി ക്യൂട്ടീവ് അംഗം എം. ആർ . സോമനാരായണൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി എം. യു. കബീർ അനുസ്മരണ പ്രഭാഷണം നടത്തി. വടക്കാഞ്ചേരി എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ പി. രതീഷ് 
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. സി. പി.ഐ. മണ്ഡലം സെക്രട്ടറി എം. യു. കബീർ, എം. എ. വേലായുധൻ, വി. ജെ. ബെന്നി, എം. എസ്. അബ്ദുൾ റസാഖ്,  മാധ്യമപ്രവർത്തകൻ ജോൺസൺ പോണല്ലൂർ എന്നിവർ സംസാരിച്ചു.
വടക്കാഞ്ചേരി നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷ ഷീല മോഹൻ അവാർഡ് ദാനം നടത്തി. സി. പി. ഐ. ലോക്കൽ സെക്രട്ടറി സി. വി. പൗലോസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അസിസ്റ്റന്റ് സെക്രട്ടറി പി. സതീഷ്കുമാർ സ്വാഗതവും എ. എ. ചന്ദ്രൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍