ശ്രീ ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.
ജൂൺ 19 വായനാദിനാചരണവും പി. എൻ. പണിക്കർ അനുസ്മരണവും, ജൂൺ 20 ന് ഐ വി ദാസ് അനുസ്മരണവും നടത്തി. നഗരസഭ കൗൺസിലർ എസ്. രാമചന്ദ്രൻ (ഉണ്ണി) ഉദ്ഘാടനം ചെയ്തു. ടി. വർഗ്ഗീസ് പി എൻ പണിക്കർ അനുസ്മരണം നടത്തി. അഡ്വ. ടി. എ. നജീബ്, ഐ. വി. ദാസ് അനുസ്മരണം നടത്തിക്കൊണ്ട് സംസാരിച്ചു. വായനശാല പ്രസിഡന്റ് കെ. ദീപക് കുമാർ, സെക്രട്ടറി വി. മണികണ്ഠൻ, ജോയിന്റ് സെക്രട്ടറി മിഥുൻ സജീവ്, ലൈബ്രേറിയൻ ഷീല മുരളി തുടങ്ങിയവർ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍