🟣 പോപ്പ് പോൾ മേഴ്‌സി ഹോമിൽ യോഗാദിനം അതിവിപുലമായി ആചരിച്ചു. 🟣

പോപ്പ് പോൾ മേഴ്‌സി ഹോമിൽ യോഗാദിനം ആചരിച്ചു.

പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോം സ്പെഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്ത യോഗപരിശീലനവും, വിവിധ യോഗാസനങ്ങളുടെ അവതരണവും പരിപാടിയുടെ ഭാഗമായി നടന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ യോഗയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സ്ഥാപന ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട് പരിപാടികൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍