വടക്കാഞ്ചേരി : മാതൃകാപരമായ തൻ്റെ പ്രവർത്തനം വഴി അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും പ്രശംസയ്ക്ക് പാത്രമായ ജുഡീഷ്യൽ ഓഫീസർ ആയിരുന്നു ടി. പി .സവിതയെന്ന് വടക്കാഞ്ചേരി സ്പെഷ്യൽ കോടതി ജഡ്ജി ആർ. മിനി അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി ബാർ അസോസിയേഷന്റെ അഭിമുഖ്യത്തിൽ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കോഴിക്കോട് മുൻസിഫ് കോടതിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ടി. പി. സവിതക്കും, പഴയന്നൂർ ഗ്രാമ ന്യായാലയത്തിൽ നിന്നും മാറാട് കോടതിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ന്യായാധികാരി അക്ഷയ് മോഹനും നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സാമാന്യ ജനങ്ങൾ നീതിക്കു വേണ്ടി കോടതിയെയാണ് ആശ്രയിക്കുന്നതെന്നും, അർഹതപ്പെട്ടവർക്ക് നീതി ഉറപ്പാക്കുന്നതിൽ എന്നും ബദ്ധശ്രദ്ധ പുലർത്തിയ ജുഡീഷ്യൽ ഓഫീസറായിരുന്നു ടി. പി. സവിതയെന്നും ആർ. മിനി പറഞ്ഞു.
യോഗത്തിൽ വടക്കാഞ്ചേരി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ . എൽദോ പൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻസിഫ് ടി. കെ. യഹിയ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ. എ. സീനത്ത്, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർമാരായ വി. ഷീജ, എ. എം. ഷീജ, അഭിഭാഷകരായ ജേക്കബ്ബ് സി. ജോബ്, സി. പി. അശോക് കുമാർ, പി. ഐ. ലോനപ്പൻ, പ്രദീപ് കാട്ടാളത്ത്, വി. പി. മഹേശ്വരൻ, ടി. എ. നജീബ്, എൻ. എ. ഗിരിജൻ, ഇ. പ്രജിത്ത്കുമാർ, കെ. ജയശ്രീ, ബാർ അസോസിയേഷൻ സെക്രട്ടറി പി. കെ. ദിനേശൻ, ട്രഷറർ പി. പി. സജിത്, വി. എം. മനീഷ്, ടി. കെ. അർച്ചന, ജിസ്ന ഷാജി എന്നിവർ പ്രസംഗിച്ചു. വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ടി.പി. സവിത, പഴയന്നൂർ ഗ്രാമ ന്യായാധികാരി അക്ഷയ് മോഹൻ എന്നിവർ മറുപടി പ്രസംഗം നടത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍