സഖാവ് സി. ടി. ബിജു മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്



ഡി.വൈ.എഫ്.ഐ. വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 11-ാമത് സഖാവ് സി. ടി. ബിജു മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് എങ്കക്കാട് വച്ച് നടന്നു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മിഥുൻ സജീവ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ, ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് സി. ആർ. കാർത്തിക, നഗരസഭ കൗൺസിലറും ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷററുമായ എ.ഡി. അജി തുടങ്ങിയവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഇ. ആർ. രാഹുൽ സ്വാഗതവും, ഡി.വൈ.എഫ്.ഐ ഓട്ടുപാറ മേഖല സെക്രട്ടറി അജയ് മോഹൻ നന്ദിയും പറഞ്ഞു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് മഹേഷ് എം. മോഹനൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ എസ് ബി. ഐശ്വര്യ, പി. എസ്. നിശാന്ത്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എം. ആർ. അനന്തു, കെ. വി. ഗിൽസൺ, എൻ. യു. ഉജീഷ്, പി. സി. അനീഷ്, അമൽ റാം, അനുശ്വര കൃഷ്ണ, ആർ. മിഥുൻ ലാൽ, ടി. ബി. ബിനിൽ, കെ. പി. ബിബിൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു കൃഷ്ണൻ, ഡി.വൈ.എഫ്.ഐ. മേഖല പ്രസിഡന്റുമാരായ അഹമ്മദ് സിജത്ത്, സുഷി ജിംസൺ തുടങ്ങിയവർ നേതൃത്വം നൽകി.



എട്ട് ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ വിസ്മയ കുമ്പളങ്ങാട് വിജയികളായി. തരംഗിണി മംഗലം റണ്ണറപ്പായി. വിജയികൾക്ക് ഡി.വൈ.എഫ്.ഐ. വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ഇ ആർ രാഹുൽ, ബ്ലോക്ക് ട്രഷററും നഗരസഭ കൗൺസിലറുമായ എ.ഡി. അജി, എസ്.എഫ്.ഐ. ഏരിയ സെക്രട്ടറി കെ. എ . അൻഷാദ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മിഥുൻ സജീവ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മഹേഷ് .എം മോഹനൻ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍