തൃശൂർ: കഞ്ചാവ് വിൽക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി തൃശൂരിൽ പിടിയിൽ. ഒറീസ സ്വദേശിയായ രാജേഷിനെയാണ് എക്സൈസ് സംഘം സാഹസികമായി പിടികൂടിയത്. ഇയാളിൽ നിന്ന് അഞ്ച് കിലോയിലധികം 'ഒറിയൻ സ്പെഷ്യൽ' എന്ന പേരിൽ അറിയപ്പെടുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് വാങ്ങാനെത്തിയ ആൾ എസൈസ് സംഘത്തെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു.
കൊച്ചിയിൽ ഹോട്ടലിലെ ജീവനക്കാരനായ രാജേഷ് ഇന്നലെ രാവിലെ അരണാട്ടുകര പളളിക്ക് സമീപം ഓട്ടോയിലെത്തി കഞ്ചാവ് വിൽക്കുന്നതിനിടെയാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. രാജേഷ് നിരവധി തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രാജേഷിന്റെ പക്കലുണ്ടായിരുന്ന ഫോൺ എക്സൈസ് പിടിച്ചെടുത്തു. ഫോണിലെ വിശദാംശങ്ങൾ പരിശോധിച്ച് കഞ്ചാവ് ഇടപാടുകാരെയും വാങ്ങി ഉപയോഗിച്ചിരുന്നവരെയും കണ്ടെത്തി കേസെടുക്കാൻ തൃശൂർ എൻഫോഴ്സസ്മെന്റ് അസി. എക്സൈസ് കമ്മീഷണർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍