കണ്ണൂർ ചക്കരക്കല്ലിൽ 30 പേരെ തെരുവുനായ കടിച്ചു.
കണ്ണൂർ: ചക്കരക്കല്ലിൽ ഇരുവേരിയിൽ വിവിധ സ്ഥലങ്ങളിലായാണ് മുപ്പതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടികൾ മുതൽ വൃദ്ധജനങ്ങളെ വരെ തെരുവുനായ കടിച്ചു. രാവിലെ എട്ടുമണിയോടെയാണ് സംഭവം. മദ്രസയിൽ പോയി വരുന്ന കുട്ടികളെയും ജോലിക്ക് പോകാനായി ബസ്റ്റോപ്പിൽ ബസ് കാത്തുനിന്നിരുന്ന വരെയും ഇതര സംസ്ഥാന തൊഴിലാളികളെയും കാൽനടയാത്രക്കാരെയും തെരുവുനായ കടിച്ച് മാരകമായി മുറിവേൽപ്പിച്ചു. കടിയേറ്റ വരെയെല്ലാം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നായ്ക്ക് പേവിഷബാധ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നാണ് ആരോഗ്യവിഭാഗം അധികൃതർ പറയുന്നത്. ഉച്ചയ്ക്ക് മുമ്പായി നാട്ടുകാർ നായയെ തല്ലിക്കൊന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ