വടക്കാഞ്ചേരി ബാർ അസോസിയേഷൻ ക്രിക്കറ്റ് ടീമിന് സ്വീകരണം നൽകി.

വടക്കാഞ്ചേരി: പ്രഥമ കെ.പി ദണ്ഡപാണി അഖിലകേരള ഇൻറർ ബാർ ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ വടക്കാഞ്ചേരി ബാർ അസോസിയേഷൻ ടീമിന് വടക്കാഞ്ചേരി ബാർഹാളിൽ സ്വീകരണം നൽകി. ഹൈക്കോടതി ജസ്റ്റിസ് കെ.വി. ജയകുമാർ  അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ ഡയറക്ടറി പ്രകാശനവും ക്രിക്കറ്റ് ടീം അംഗങ്ങൾക്കുള്ള അസോസിയേഷന്റെ ഉപഹാരങ്ങളും ജസ്റ്റിസ്  കൈമാറി. 


വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ്  ആർ.മിനി  മുഖ്യപ്രഭാഷണം നടത്തി. ബാർ അസോസിയേഷൻ പ്രസിഡൻറ് എൽദോ പൂക്കുന്നേൽ അധ്യക്ഷനായി. വടക്കാഞ്ചേരി മുൻസിഫ്  ടി.കെ യഹിയ, പഴയന്നൂർ ഗ്രാമ ന്യായാധികാരി അക്ഷയ മോഹൻ, അഭിഭാഷകരായ ജേക്കബ് സി.ജോബ്, പ്രദീപ് കാട്ടാളത്ത്, പി.എ ലോനപ്പൻ, പി. വിഷ്ണു ദേവ്, എ.കെ സുരേന്ദ്രൻ, നെവിൻ ജോർജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും നടന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.