ലൈബ്രറി പരിധിയിലുള്ള നൂറുവീടുകളിലേക്ക് പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുന്ന വായനവസന്തം പദ്ധതി വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ കഥാകൃത്ത് സതി ഉദ്ഘാടനം ചെയ്‌തു. ലൈബ്രറി പ്രസിഡണ്ട് വി.മുരളി അദ്ധ്യക്ഷനായി.
ഗ്രീൻ ആർമി ചെയർമാൻ പി.ആർ.അരവിന്ദാക്ഷനിൽ നിന്നും വൃക്ഷത്തൈ സ്വീകരിച്ച് നഗരസഭയിലെ ഏറ്റവും മുതിർന്ന ഹരിത കർമ്മ സേന അംഗമായ കെ.വിജയലക്ഷ്മി ലൈബ്രറിക്ക് സമർപ്പിച്ചു കൊണ്ട് ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം നടത്തി. ലൈബ്രറിയും പരിസരവുംപ്ലാസ്റ്റിക് മുക്തമാക്കാനും മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കാൻ തീരുമാനിച്ചതിനോടൊപ്പം ഗ്രന്ഥശാല പ്രവർത്തകരുടെ ഭവനങ്ങളിലും ഹരിത പ്രോട്ടോക്കോൾ പാലിക്കുവാൻ തീരുമാനിച്ചു. ലൈബ്രറി സെക്രട്ടറി ജി.സത്യൻ, ഭരണ സമിതി അംഗങ്ങളായ പി.കെ.സുബ്രഹ്മണ്യൻ, എം.ശങ്കരനാരായണൻ യുവജനവേദി കൺവീനർ മനു രവീന്ദ്രൻ, പി.കെ.സുജയ, വി.കെ.മധു തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് ചെടികൾ നടുകയും വേസ്റ്റുബിന്നുകൾ സ്ഥാപിക്കുകയും ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍