കക്കയിറച്ചി വില്പന നടത്തുന്ന തിന്റെ മറവിൽ ഹാഷിഷ് ഓയിൽ വില്പന; യുവാവ് അറസ്റ്റിൽ.
ചേറ്റുവ : ചേറ്റുവ കടവിലുള്ള റോഡരികിൽ കല്ലുമ്മക്കായ, കക്കയിറച്ചി വില്പന നടത്തുന്ന തിന്റെ മറവിൽ വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. ഏങ്ങണ്ടിയൂർ സ്വദേശി വെങ്കിടി വീട്ടിൽ അഖിൻ (36) ആണ് പിടിയിലായത്. " ജനകീയം ഡിഹണ്ടിന്റെ" ഭാഗമായി നടത്തിയ പരിശോധനയിൽ വാടാനപ്പിള്ളി പൊലീസ് ഇൻസ്പെക്ടർ ബി.എസ് ബിനു, സബ് ഇൻസ്പെക്ടർ മുഹമ്മദ് റാഫി, സീനിയർ സി.പി.ഒ.മാരായ രാജ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്ദ്യോഗസ്ഥനായ സുനീഷ് എൻ.ആർ എന്നി വർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ