തെക്കുംകര പഞ്ചായത്ത് കർഷകരുടെ വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി.
തെക്കുംകര : കർഷകരുടെ വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ തെക്കുംകര പഞ്ചായത്ത് ബഡ്ജറ്റിൽ വകയിരുത്തി. 32.14 കോടി രൂപ വരവും 49.50 ലക്ഷം രൂപ മിച്ചവും വരുന്ന ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് ഇ. ഉമാലക്ഷ്മി അവതരിപ്പിച്ചു. പ്രസിഡൻറ് ടി.വി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കുടിവെള്ളത്തിനും കാർഷിക മേഖലയ്ക്കും മറ്റ് സംരംഭങ്ങൾക്കും ആണ് ബജറ്റിൽ പ്രധാന പരിഗണന നൽകിയിരിക്കുന്നത്. കളിസ്ഥലത്തിന് രണ്ടരക്കോടി രൂപയും ലൈഫ് ഭവന പദ്ധതിക്ക് മൂന്നരക്കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ