ഓച്ചിറയിൽ 38 കഞ്ചാവ് ചെടികളും 10.5 കിലോ കഞ്ചാവും പിടികൂടി.
കൊല്ലം: മേമന സ്വദേശികളായ മനീഷ് കുമാർ,അഖിൽ കുമാർ എന്നിവരെയാണ് എക്സൈസ് സംഘം 38 കഞ്ചാവ് ചെടികളും 10.5 കിലോ കഞ്ചാവുമായി പിടികൂടിയത്. മനീഷ് കുമാറിന്റെ വീട്ടു വളപ്പിൽ നിന്നാണ് 40 സെൻറീമീറ്റർ നീളത്തിലുള്ള കഞ്ചാവ് ചെടികളും 10.5 കിലോ കഞ്ചാവും കണ്ടെത്തിയത്. പ്രധാന പ്രതിയായ മനീഷ് കുമാർ സ്കൂൾ കുട്ടികൾക്ക് പോലും കഞ്ചാവ് വില്പന നടത്തുന്ന ആളാണ്. നേരത്തെ ഇയാളുടെ പക്കൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയ കേസിലും പ്രതിയാണ്. ഇവരെ പിടികൂടാനായി എക്സൈസ് സംഘം എത്തുമ്പോൾ ഇവർ വളർത്തുന്ന നാല് റോഡ് വീലർ നായകളെ അഴിച്ചുവിട്ടാണ് എക്സൈസുകാരിൽ നിന്ന് ഈ ലഹരി മാഫിയ സംഘം രക്ഷപ്പെടാറെന്ന് പരിസരവാസികൾ പറഞ്ഞു.
ജില്ലയിൽ ആദ്യമായാണ് ഇത്രയും അധികം കഞ്ചാവ് ചെടികൾ പിടികൂടുന്നത്. നമ്മുടെ സംസ്ഥാനത്ത് ലഹരി മാഫിയ സംഘങ്ങൾ എത്ര മാത്രം വർദ്ധിച്ചു എന്നതിൻറെ ഒന്നാന്തരം തെളിവാണ് വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി നമ്മളെ ബോധ്യപ്പെടുത്തുന്നതെന്ന് നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ