സംസ്ഥാന സർക്കാർ പട്ടിക വിഭാഗങ്ങളോട് കടുത്ത അനീതി കാണിക്കുന്നുവെന്ന് കെ.പി.എം.എസ്.

ചാലക്കുടി: പട്ടിക വിഭാഗങ്ങൾക്ക് വേണ്ടി വകയിരുത്തിയ ഫണ്ടുകൾ ചെലവഴിക്കാതെ നഷ്ടപ്പെടുത്തുകയും വിവിധയിനങ്ങളിലായി കോടിക്കണക്കിന് രൂപ വെട്ടിക്കുറുക്കുകയും ചെയത് സംസ്ഥാന സർക്കാർ പട്ടിക വിഭാഗങ്ങളോട് കടുത്ത അനീതി കാണിക്കുകയാണെന്ന് കെ.പി.എം.എസ്. ജില്ലാ സമ്മേളനം ആരോപിച്ചു. സംവരണം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 

സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് പി.വി ഉമേഷ് അധ്യക്ഷനായി. ചാലക്കുടി മുൻസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ, കേരള കലാമണ്ഡലം അസിസ്റ്റൻറ് പ്രൊഫസർ ആർ.എൽ.വി. രാമകൃഷ്ണൻ, സംഘടനാ സെക്രട്ടറി ലോചനൻ അമ്പാട്ട്, വൈസ് പ്രസിഡന്റ്  പി.കെ രാധാകൃഷ്ണൻ, ബാബു അത്താണി, വി.എം പുരുഷൻ എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.