ബൈക്ക് മോഷ്ടിച്ച യുവാക്കൾ റിമാന്റിൽ.

വാടാനപ്പിള്ളി : വാടാനപ്പിള്ളി പോലീസ് നടത്തിയ രാത്രികാല പെട്രോളിങ്ങിനിടയിൽ ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കളെ പിടികൂടി. കുന്ദംകുളം, ചെച്ചന്നൂർ സ്വദേശിയായ കണ്ടിരിത്തി വീട്ടിൽ  പൊടി എന്ന് വിളിക്കുന്ന ആദിത്യൻ, പോർക്കളം, കല്ലേഴിക്കുന്ന് സ്വദേശിയായ കറുത്തപടി വീട്ടിൽ ദീപു എന്നിവരെയാണ് മോഷ്ടിച്ച ബൈക്ക് സഹിതം പിടികൂടിയത്.  കഴിഞ്ഞാഴ്ച വാഹനാപകടത്തിൽപ്പെട്ട് ചൊവ്വന്നൂർ എന്ന സ്ഥലത്ത്  ഒരു വീടിന്റെ പോർച്ചിൽ കയറ്റി വെച്ചിരുന്ന ബൈക്കാണ് ഇവർ മോഷ്ടിച്ചത്. പിടിയിലായ പ്രതികളെ കോടതി റിമാൻ്റ് ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.