പാർളിക്കാട് വ്യാസഗിരി ജ്ഞാനാശ്രമത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നടന്നു.
വടക്കാഞ്ചേരി : സ്കൂൾ കോളേജ് തലങ്ങളിലായി വിവിധ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പാർളിക്കാട് വ്യാസഗിരി ജ്ഞാനാശ്രമത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നടന്നു. തുടർന്ന് നടന്ന സത്സംഗത്തിൽ സ്വാമി ഋതാനന്ദപുരി, ഡോ.പുത്തേഴത്തു് രാമചന്ദ്രൻ ,വ്യാസാ N SS കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. P ഗീത ,സത്സംഗ സമിതി രക്ഷാധികാരി പറവൂർ ഹരിദാസ് , സെക്രട്ടറി അനിൽകുമാർ പാർളിക്കാട്, യുവകവി ചന്ദ്രമോഹൻ കുമ്പളങ്ങാട് , വടക്കാഞ്ചേരി മുനിസിപ്പൽ കൗസിലർ കവിതാ കൃഷ്ണനുണ്ണി, രാജൻ പുഞ്ചായിക്കൽ , ഇ. കൃഷ്ണനുണ്ണി തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് മാർഗദർശനം നല്കി.തുടർന്ന് സത്സംഗവും ഉച്ചഭക്ഷണവും കഴിഞ്ഞ് പരിപാടി സമാപിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ