എങ്കക്കാട് നിദർശനയിൽ ശില്പകലാ ക്യാമ്പ്
വടക്കാഞ്ചേരി : നിറച്ചാർത്തിന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് 14, 15, 16 തിയ്യതികളിൽ, എങ്കക്കാട് നിദർശനയിൽ ശില്പകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തൃശൂർ ഫൈൻ ആർട്സ് കോളേജ് ശില്പകലാ വിഭാഗം തലവനായിരുന്ന എ പി സുനിലാണ് ക്യാമ്പ് നയിക്കുന്നത്. ഔദ്യോഗികമായി കലാപഠനത്തിന് അവസരം ലഭിക്കാത്തവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കലാണ് ക്യാമ്പിന്‍റെ ലക്ഷ്യം. കലാകാരന്മാർക്കും കലാവിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 28 മുന്നേ, 81369 85437 എന്ന നമ്പറില്‍ വിളിച്ചോ വാട്സ്ആപ്പ് ചെയ്തോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ടൂള്‍ കിറ്റിനും സാധന സാമഗ്രികള്‍ക്കുമായി 1000 രൂപ ഫീസ് മുൻകൂറായി അടക്കേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പത്തു പേര്‍ക്കാണ് പ്രവേശനം.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ക്യാമ്പ്. എല്ലാ സാമഗ്രികളും ഉപകരണങ്ങളും ക്യാമ്പില്‍ നല്‍കുന്നതാണ്. ഭക്ഷണം സ്വന്തമായി കരുതേണ്ടതാണ്. മൂന്നു ദിവസവും കൃത്യമായി ക്യാമ്പിൽ പങ്കെടുക്കാമെന്ന് ഉറപ്പുള്ളവർ മാത്രം രജിസ്റ്റർ ചെയ്‌താൽ മതിയാകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ