വി മധുസുദനൻ നായർക്ക് ഭട്ടതിരി സ്മൃതി പുരസ്കാരം


വടക്കാഞ്ചേരി : സാംസ്കാരിക മേഖലയിലെ സമഗ്രസംഭാവനകൾ വിലയിരുത്തി വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയും വി.കെ. നാരായണ ഭട്ടതിരി സ്മാരക ട്രസ്റ്റും നൽകുന്ന ഭട്ടതിരി സ്മൃതി പുരസ്കാരം ഈ വർഷം  കവി വി. മധുസൂദനൻ നായർക്ക് സമർപ്പിക്കും.

വേദ സംബന്ധമായ അറിവുകൾ ജനങ്ങളിലെത്തിച്ച ഭട്ടതിരിപ്പാട്, ശ്രീ കേരളവർമ്മ ലൈബ്രറിയുടെ സ്ഥാപകരിൽ പ്രമുഖനാണ്.മലയാളിയുടെ കവിതാസ്വാദനത്തെ സ്വാധീനിച്ച വ്യക്തിത്വമാണ് മധുസൂദനൻ നായർ. മധുരമായ ആലാപനം വഴി കവിതയെ ജനപ്രിയമാക്കിയതിലും വി. മധുസൂദനൻ നായരുടെ സംഭാവന അമൂല്യമാണ്. പ്രശസ്തി ഫലകവും 10001 രൂപയുടെ പുസ്തകവുമാണ് ഭട്ടതിരി പുരസ്കാരം. ഓരോ വർഷവും വ്യതസ്തമായ മേഖലകളിൽ വേറിട്ട സംഭാവന നൽകിയവർക്ക് ഭട്ടതിരി പുരസ്കാരം കഴിഞ്ഞ 15 വർഷമായി നൽകി വരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.