കുറ്റിയങ്കാവ് പൂരം കഴിഞ്ഞ് മണിക്കൂറുകൾക്കകം പൂരപ്പറമ്പ് വൃത്തിയാക്കി നഗരസഭ.

വടക്കാഞ്ചേരി : കുറ്റിയങ്കാവ് പൂരം കഴിഞ്ഞ് മാലിന്യം നിറഞ്ഞ പൂരപ്പറമ്പ് മണിക്കൂറുകൾക്കകം വൃത്തിയാക്കി വടക്കാഞ്ചേരി നഗരസഭ. നഗരസഭാ ചെയർമാൻ പി.എൻ സുരേന്ദ്രൻ, സെക്രട്ടറി കെ.കെ മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങളാണ്  സ്ഥലം ശുചീകരിച്ചത്.ശുദ്ധി, ഹരിതകം എന്നി ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പരിശ്രമഫലമായി 80 ചാക്കോളം മാലിന്യങ്ങളാണ് പൂരപ്പറമ്പിലും പരിസരത്തു നിന്നുമായി നീക്കം ചെയ്തത്. 

പൂരപ്പറമ്പിൽ അജൈവ മാലിന്യം വലിച്ചെറിയാതിരിക്കാൻ കച്ചവടക്കാർക്ക് ബോധവത്‌കരണം നടത്തിയിരുന്നു. കൂടാതെ അജൈവ മാലിന്യ ശേഖരണത്തിനായി എല്ലാ കച്ചവടക്കാർക്കും പ്രത്യേകം ചാക്കുകളും നൽകിയിരുന്നു. പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുമായാണ് നഗരസഭ മുന്നോട്ടുപോകുന്നത്.ഡിവിഷൻ കൗൺസിലർ സേവ്യർ മണ്ടുംബാല,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.എസ് കിഷോർ, ആരോഗ്യ വിഭാഗം ജീവനക്കാൻ, ഉദ്യോഗസ്ഥർ തുടങ്ങിയവരും  ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.