ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി.
വടക്കാഞ്ചേരി: ജനദ്രോഹ ബഡ്ജറ്റ് നിർദ്ദേശങ്ങൾക്കും, ഭൂനികുതി 50% വർദ്ധനവിനുമെതിരെ കെ.പി.സി.സി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം ഡിവിഷൻ 20 കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10:00 മണിക്ക് കുമരനെല്ലൂർ വില്ലേജ് ഓഫീസിന് മുന്നിലാണ് പ്രതിഷേധ ധർണ്ണ നടത്തിയത്.
ബൂത്ത് പ്രസിഡന്റ് അക്ബർഷാ തെക്കേത്തിൽ അധ്യക്ഷത വഹിച്ച സമരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.എസ്. ഹംസ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് ഷഫീക് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മായിൽ, ബ്ലോക്ക് സെക്രട്ടറിമാരായ ശശി മംഗലം, എം.എച്ച്. ഷാനവാസ്, കെ.കെ. അബൂബക്കർ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.എച്ച്. സിദ്ധിക്ക്, കെ.എസ്.യു ജില്ലാ സെക്രട്ടറി അഫ്ഷൻ ഷെയ്ഖ്, ബൂത്ത് പ്രസിഡന്റ്മാരായ അസി ആദം, ശശികുമാർ മാസ്റ്റർ, ഷകീർ മാരത്തകുന്ന്, എ.എച്ച്. സുലൈമാൻ, ഷംസുദ്ധീൻ, ഇബ്രാഹിം എൻ.എച്ച്., അയ്യപ്പൻ കോർമാത്, ഐ.എൻ.ടി.യു.സി യൂണിയൻ നേതാക്കളായ സന്തോഷ്, കുട്ടപ്പൻ സി.ടി., അബ്ദുൾ റഹ്മാൻ, ഉമ്മർ, ഉസ്മാൻ കെ എം , അബ്ദുൾ കലാം എന്നിവർ പങ്കെടുത്തു സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ