വാഴാനി അണക്കെട്ടിലെ ഉദ്യാനത്തിൽ സ്ഥാപിക്കുന്ന സംഗീത ജലധാരയുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.


വടക്കാഞ്ചേരി : വാഴാനി ഡാമിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് കൗതുകവും ആനന്ദവും ഉണർത്തുന്ന സംഗീത ജലധാരയുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ചടങ്ങിൽ സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ അധ്യക്ഷനായി. എ.സി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായി. തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ .വി നഫീസ , നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ, തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് ടി വി സുനിൽകുമാർ തുടങ്ങി വിവിധ കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍