വെളളപ്പാറ റോഡ് പുതുക്കി പണിയണം


വടക്കാഞ്ചേരി ഈഞ്ചലോടി മേലമ്പാട് റോഡിലെ വെള്ളപ്പാറ റോഡ് പുതുക്കി നിർമ്മിക്കണമെന്നും, വെള്ളക്കെട്ട് പ്രശ്നവും പരിഹരിക്കണമെന്ന് CPI ഈഞ്ചലൊടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.യു. കബീർ ഉദ്ഘാടനം ചെയ്തു.  

വടക്കാഞ്ചേരി  ലോക്കൽ സെക്രട്ടറി  എം.എ. വേലായുധൻ, എം.എസ്. അബ്ദുൾ റസാക്ക്, കെ.പി. തോമസ് കെ.എ. അബ്ദുൾ സലീം, എ എ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുമ്പ്  കെ.എ. ജയൻ പതാക ഉയർത്തി. സമ്മേളനത്തിൽ വി. സുരേഷ് കുമാർ  അദ്ധ്യക്ഷത വഹിച്ചു.  രക്തസാക്ഷി പ്രമേയം അരുൺ കെ. ആർ. അനുശോചന പ്രമേയം വിനിൽ കുമാർ കെ.കെ യും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കെ.എ. ജയനേയും അസിസ്റ്റൻ്റ് സെക്രട്ടറിയായി  വിനിൽ കുമാർ കെ.കെ. യേയും തിരഞ്ഞെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.