പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.


വടക്കാഞ്ചേരി :ജനദ്രോഹ ബഡ്ജറ്റ് നയങ്ങൾക്കും ഭൂനികുതി വർദ്ധനവിനും എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 20ാം  ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരനെല്ലൂർ വില്ലേജ് ഓഫീസിനു മുന്നിൽ  പ്രതിഷേധ ധർണ്ണ  സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ.എസ് ഹംസ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻറ് അക്ബർ ഷാ തെക്കേതിൽ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ അഡ്വ. ശ്രീദേവി രതീഷ്, മണ്ഡലം പ്രസിഡൻറ് ബിജു ഇസ്മയിൽ, ബൂത്ത് പ്രസിഡൻറ് അസി ആദം എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.