കുമരനെല്ലൂർ ദേശം പൂരനിലാവിലെ വയലിൻ ഫ്യൂഷൻ ; കൊച്ചുകലാകാരി ഗംഗാ ശശിധരൻ ആസ്വാദകരെ കോരിത്തരിപ്പിച്ചു.
പൂര കമ്മിറ്റി പ്രസിഡന്റ് എ.കെ. സതീഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ വടക്കാഞ്ചേരി പ്രസ് ക്ലബ് പ്രസിഡണ്ട് അജീഷ് കർക്കിടകത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകരായ വി. മുരളി, ശശികുമാർ കൊടക്കാടത്ത്, പി.അരുൺ ദാസ് എന്നിവരെ കൂടാതെ കൊച്ചുകലാകാരി ഗംഗാ ശശിധരനും, കലാകാരിയുടെ പിതാവ് ശശിധരനും ദീപങ്ങൾ കൊളുത്തി.
കമ്മിറ്റി ഭാരവാഹികളായ കെ.ബാലകൃഷ്ണൻ, പി.പ്രസാദ്, വി. ശ്രീധരൻ, കെ.ഗോപിനാഥ്, കെ.ആർ.രമേഷ് , രാമകൃഷ്ണൻ കിഴുപ്പട തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് ജനറൽ സെക്രട്ടറി പി.എ.വിപിൻ നന്ദി രേഖപ്പെടുത്തി. പുരനിലാവിൻ്റെ മൂന്നാം ദിനമായ ഇന്ന് തിരുവാതിരക്കളിയും തുടർന്ന് നൃത്തനൃത്യങ്ങളും അരങ്ങേറും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ