സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട തർക്കം; കുന്നംകുളം പഴുന്നാനയിൽ 2 പേർക്ക് നേരെ ആക്രമണം.
കുന്നംകുളം : പഴുന്നാന സ്വദേശികളായ വിഷ്ണു, ഉദയൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. പഴുന്നാന സെന്ററിൽ നിൽക്കുകയായിരുന്ന യുവാക്കളെ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ