ചേലക്കര ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ തോട്ടേക്കോട് കുണ്ടംകുളം റോഡിൻ്റെ ഉദ്ഘാടനം കെ രാധാകൃഷ്ണൻ എംപി നിർവഹിച്ചു.
ചേലക്കര പട്ടികജാതി -പട്ടികവർഗ്ഗ പിന്നോക്ക വിഭാഗവികസനം, ദേവസ്വം, പാർലമെൻ്ററികാര്യ മന്ത്രിയും ചേലക്കര എം.എൽ.എ. യുമായിരുന്ന കാലയളവിൽ ആസ്തിവികസന ഫണ്ടിൽ നിന്ന് കെ. രാധാകൃഷ്ണൻ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.യുആർ പ്രദീപ് എം എൽ എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം അഷ്റഫ്, പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ പത്മജ , എച്ച് ഷെലീൽ ,കെ ആർ മായടീച്ചർ , , കെ. കെ ശ്രീവിദ്യ,എല്ലിശ്ശേരി വിശ്വനാഥൻ ,ഷിജിത ബിനീഷ്എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സുജാത അജയൻ സ്വാഗതം ആശംസിക്കുകയും ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ സിന്ധു വി.എസ് നന്ദി പറയുകയും ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ