എരുമപ്പെട്ടി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മുട്ടകോഴി വിതരണം ആരംഭിച്ചു.

എരുമപ്പെട്ടി : പഞ്ചായത്ത് പ്രദേശത്ത് കോഴി മുട്ട ഉല്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുക്കള മുറ്റത്ത് കോഴി വളർത്തൽ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 500 പേർക്ക് 5 എണ്ണം വീതം 2500 കോഴി കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 150 പേർക്ക് 45 മുതൽ 60 ദിവസം വരെ പ്രായമുള്ള കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബസന്ത് ലാൽ ഉദ്ഘാടനം നിർവഹിച്ചു. കുണ്ടന്നൂർ ചുങ്കം ഹെൽത്ത് സെന്ററിൽ നടന്ന പരിപാടിയിൽ  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ലിഷ, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ സ്മിത ഐ.കൂത്തൂർ, അറ്റൻഡർ കെ.ആർ.അനിൽ തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.