വടക്കാഞ്ചേരി സുഹൃത് സംഘം ചിറ്റണ്ട സ്വദേശിയായ അഷറഫിന് "സ്നേഹവീട്" നിർമ്മിച്ച് നൽകി.

വടക്കാഞ്ചേരി : പ്രവാസി കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘം ചിറ്റണ്ട സ്വദേശിയായ അഷ്റഫിന്  സ്നേഹവീട് നിർമ്മിച്ച് നൽകി. സ്നേഹവീടിന്റെ താക്കോൽദാന കർമ്മം ഇന്ന്  കാലത്തു 10.30 നു  സുഹൃത് സംഘം പ്രസിഡൻ്റ് ഫിറോസ് ഖാന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് പ്രശസ്ത സിനിമ സംവിധായകൻ റഷീദ് പാറക്കൽ നിർവഹിച്ചു. ജനറൽ സെക്രട്ടറി ലിയോ തോമസ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബസന്ത് ലാൽ പങ്കെടുത്തു. സ്നേഹവീട് കോർഡിനേറ്റർ അബൂബക്കർ വിരുപാക്ക നന്ദി പറഞ്ഞു. ഷാനു മച്ചാട്,  മുൻ പ്രസിഡന്റ്  സജീവ് ജേക്കബ്, WSS സീനിയർ മെമ്പർ  അബൂബക്കർ, മുൻ സെക്രട്ടറി   അക്ബർഷാ എന്നിവരും പങ്കെടുത്തു.

വടക്കാഞ്ചേരി  ബ്ലോക്കിന് കീഴിൽ ഉള്ള ഏഴു പഞ്ചായത്തിലും വടക്കാഞ്ചേരി നഗരസഭയിലും സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർക്കു വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ് "സ്നേഹവീട്". സ്നേഹവീടിന്റെ കീഴിൽ നിർമ്മിച്ചു നൽകുന്ന നാലാമത്തെ വീടാണ് ചിറ്റണ്ടയിൽ പണി പൂർത്തിയായി നൽകുന്നത്. ആദ്യത്തെ വീട് വേലൂരിലും, രണ്ടാമത്തേത് മണലിത്തറയിലും, മൂന്നാമത്തേത് വടക്കാഞ്ചേരിയിലുമാണ്  ആണ് നിർമ്മിച്ചു നൽകിയത്. വടക്കാഞ്ചേരി സുഹൃത് സംഘത്തിലെ കുടുബാംഗങ്ങൾ തങ്ങളുടെ അദ്ധ്വാനത്തിന്റെ ഒരംശം നൽകിയാണ് ചിറ്റണ്ടയിലെ സ്നേഹവീട് പൂർത്തീകരിച്ചത്. 2 കിടപ്പുമുറികൾ ഉള്ള ഈ വീട് നിർമിക്കാൻ ഏകദേശം 10 ലക്ഷത്തിനു മുകളിൽ ചെലവ് വന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.