സിനിമകളിലെ വയലൻസ് നിയന്ത്രിക്കണമെന്ന് രമേശ് ചെന്നിത്തല.
സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം. ഈ അടുത്തകാലത്ത് ഇറങ്ങിയ ചില മലയാള സിനിമകളിലെ വയലൻസിന്റെ ആധിക്യം യുവാക്കളെ വഴിതെറ്റിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ നിയന്ത്രിച്ചില്ലെങ്കിൽ സമൂഹം വലിയ വിപത്തിലേക്ക് പോകുമെന്നും ചെന്നിത്തല പറഞ്ഞു. നാളെയുടെ പ്രതീക്ഷകളായ യുവാക്കൾ ലഹരി ഉപയോഗത്തിലും കൊലക്കേസുകളിലും പെട്ട് വഴിതെറ്റിപോകുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കാലങ്ങൾക്ക് അനുസരിച്ച് നമ്മുടെ ജീവിത രീതികളിലും കലാസൃഷ്ടികളിലും മാറ്റങ്ങൾ വരാം; വരേണ്ടതുമാണ്. പക്ഷേ അത്തരം മാറ്റങ്ങൾ നമ്മുടെ യുവാക്കളെ ഒരു കാരണവശാലും അക്രമത്തിലേക്കും രാസലഹരിയിലേക്കും കൊണ്ടുപോകുന്നത് ആവരുത്.
എങ്ങനെയാണ് നമ്മുടെ സിനിമകളിൽ ഇത്രമാത്രം വയലൻസും മറ്റ് അനാശാസ്യ രംഗങ്ങളും ചിത്രീകരിക്കുന്നത് എന്ന് ഓർക്കുമ്പോൾ ഭീതിയാണ് തോന്നുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് സിനിമയുമായി ബന്ധപ്പെട്ട അധികാരികൾ നമ്മുടെ സമൂഹത്തെ വഴിതെറ്റിക്കുന്ന വയലൻസിന്റെ ചിത്രീകരണങ്ങൾ വേണ്ട രീതിയിൽ നിയന്ത്രിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ