പി.ഭാസ്കരൻ - ഒ.എൻ.വി അനുസ്മരണം ഫെബ്രുവരി 28 ന്



വടക്കാഞ്ചേരി: അനശ്വര വിപ്ലവ കവികളും ഗാനരചയിതാക്കളുമായ പി.ഭാസ്കരനേയും ഒ.എൻ.വിയേയും വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറി അനുസ്മരിക്കുന്നു. 2025 ഫെബ്രുവരി 28 ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4:30ന്  വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറിയിൽ (സിപിഐ ഓഫീസ് ഹാളിൽ) ചേരുന്ന അനുസ്മരണ സമ്മേളനം കവി ഇ.ആർ. ജോഷി ഉദ്ഘാടനം ചെയ്യും. ഇ.എം. സതീശൻ, എം.യു. കബീർ, ജോൺസൻ പോണല്ലൂർ,എം.എ വേലായുധൻ എന്നിവർ സംസാരിക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ ഗായികാ - ഗായകന്മാർ പങ്കെടുക്കുന്ന പി.ഭാസ്കരനും  ഒ.എൻ.വി യും രചിച്ച ഇഷ്ടഗാനങ്ങളുടെ പാട്ടരങ്ങ് നടക്കും. പാട്ടരങ്ങിൽ എല്ലാ ഗായകർക്കും പങ്കെടുക്കാവുന്നതാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.