അന്താരാഷ്ട്ര നാടകോത്സവം: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഫെബ്രുവരി 15 മുതല്‍.
തൃശൂരില്‍ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 വരെ എട്ട് ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഫെബ്രുവരി 15 ന് ആരംഭിക്കും. ലോക നാടകങ്ങള്‍, ഇന്ത്യന്‍ നാടകങ്ങള്‍, തിയറ്റര്‍ വര്‍ക്ക്‌ഷോപ്പുകള്‍, പാനല്‍ ചര്‍ച്ചകള്‍, പൊതുപ്രഭാഷണങ്ങള്‍, സംഗീത പരിപാടികള്‍, ആര്‍ട്ടിസ്റ്റുകളുമായുള്ള സംവാദ സദസ്സ് തുടങ്ങി വിവിധ പരിപാടികളോടെയാണ് നാടകോത്സവം തയ്യാറെടുക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് https://theatrefestivalkerala.com/ എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് 12 മുതല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൂടാതെ അക്കാദമിയില്‍ സജ്ജമാക്കിയ കൗണ്ടറുകളില്‍ നിന്ന് ഫെസ്റ്റിവല്‍ ദിനങ്ങളില്‍ ടിക്കറ്റുകള്‍ നേരിട്ടും ലഭിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ