നാളെ ഉത്രാളിക്കാവ് പറ പുറപ്പെടും.


വടക്കാഞ്ചേരി : വിശ്വപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തിന്റെ മുന്നോടിയായുള്ള പറ നാളെ (ഫെബ്രുവരി 18)  പുറപ്പെടും. മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ഒഴിഞ്ഞ് കിടക്കുന്ന കണ്ടങ്ങളിൽ നാളെ സന്ധ്യയോടെ ആയിരങ്ങൾ പറപുറപ്പാട് കാണാൻ എത്തും. മധ്യകേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള പൂരമാണ് ഉത്രാളിക്കാവ് പൂരം. 


ഏകദേശം 200 വർഷത്തിലേറെ പഴക്കം ഈ പൂര
ത്തിന് ഉണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ലോക ടൂറിസം മാപ്പിൽ ഇടം നേടിയിട്ടുള്ള ഉത്രാളിക്കാവ് പൂരം അതിന്റെ തനിമ കൊണ്ടും ആളാരവങ്ങൾ കൊണ്ടും ഇത്ര കൃത്യനിഷ്ഠ യോടെയും അച്ചടക്കത്തോടെയും നടക്കുന്ന  മറ്റൊരു പൂരം കേരളത്തിൽ ഇല്ലെന്നാണ് ഉത്സവ പ്രേമികൾ പറയുന്നത്.  

ഉത്രാളിക്കാവ് പൂരം കാണാൻ വിദേശികൾ അടക്കം ജനലക്ഷങ്ങളാണ് ഉത്രാളിക്കാവിൽ എത്താറ്. ഹൈക്കോടതിയിൽ നിന്ന് വിധി സമ്പാദിച്ചാണ് പറപുറപ്പാട് ദിവസത്തെ വെടിക്കെട്ട് നടത്തുന്നത്.

ഫെബ്രുവരി 25 ചൊവ്വാഴ്ച്ചയാണ്  ഈ വർഷത്തെ പൂരം. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.