മച്ചാട് കാർണിവൽ വിപണന മേളയ്ക്ക് തുടക്കമായി.
വടക്കാഞ്ചേരി : മച്ചാട് മാമാങ്കത്തോടനുബന്ധിച്ച് തെക്കുംകര ഗ്രാമ പഞ്ചായത്തും , തൃശൂർ വ്യവസായ വാണിജ്യ വകുപ്പും , വിവിധ മാമാങ്ക കമ്മിറ്റികളും , വിവിധ വകുപ്പുകളുടെ സഹകരണത്തോടെയും ഇന്നു മുതൽ (13) 20 വരെ മച്ചാട് കാർണിവൽ സീസൺ - ത്രീ പ്രദർശന വിപണന മേള സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങ് കെ രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിക്കും. തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, വ്യവസായ വാണിജ്യ വകുപ്പ് അസി. ഡയറക്ടർ ഡോ. കെ എസ് കൃപ കുമാർ മുഖ്യാതിഥികളാകും. മാമാങ്ക പൊരുളുകൾ ഉത്സവ പ്രേമികളെ ആകർഷിക്കും വിധം വിവിധ കലാസ്വാദക പരിപാടികളും അരങ്ങേറും. പത്ര സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുനിൽകുമാർ , വൈസ് പ്രസിഡൻ്റ് ഇ ഉമാലക്ഷ്മി , പഞ്ചായത്തംഗങ്ങളായ എ ആർ കൃഷ്ണൻകുട്ടി , കെ രാമചന്ദ്രൻ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ