അപ്രന്റീസ് നഴ്‌സ്, പാരാ മെഡിക്കല്‍ അപ്രന്റീസ് ഒഴിവ്.
തൃശ്ശൂര്‍ ജില്ലയിലെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഒഴിവുള്ള 46 അപ്രന്റീസ് നഴ്‌സ്, ഒരു പാരാമെഡിക്കല്‍ അപ്രന്റീസ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി. നഴ്‌സിങ് / ജനറല്‍ നഴ്‌സിങ് പാസ്സായ ഉദ്യോഗാത്ഥികള്‍ക്കാണ് അപ്രന്റീസ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ - 680 003 എന്ന വിലാസത്തില്‍ ഫെബ്രുവരി 25 ന് വൈകീട്ട് അഞ്ചിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2360381.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ