6.89 കോടി രൂപ ചിലവിട്ട് കൊണ്ടാഴി പാറമ്മേൽപ്പടി റോഡ് നിർമ്മാണം: കെ.രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്തു.


കൊണ്ടാഴി ഗ്രാമ പഞ്ചായത്തിൽ 
പ്രധാന മന്ത്രി ഗ്രാമീൺ സടക് യോജന മൂന്നാം ഘട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഒന്നാം കല്ല് പാറമ്മേൽപ്പടി റോഡിൻ്റെ  നിർമ്മാണ ഉദ്ഘാടനം ആലത്തൂർ ലോകസഭാംഗം കെ രാധാകൃഷ്ണൻ എം  പി നിർവഹിച്ചു .


6.89 കോടി രൂപയോളം വകയിരുത്തി എട്ടു കിലോമീറ്റർ വരുന്ന സമാന്തര റോഡ് ആയിട്ടാണ് വഴിയുടെ നിർമ്മാണം  ആരംഭിക്കുന്നത്. 2020-25 വർഷത്തെ പ്രധാനമന്ത്രി ഗ്രാമീൺ സടക്ക്  യോജന പദ്ധതി പ്രകാരം റോഡിൻ്റെ നിർമ്മാണത്തിന് ഒപ്പം 10 കലുങ്കുകൾ, പാർശ്വ ഭിത്തികൾ, കാനകൾ, സൂചന ബോർഡുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്.

6.23  കോടി രൂപയിൽ ആണ് നിർമ്മാണം നടക്കുന്നത്. 60 ശതമാനം കേന്ദ്ര വിഹിതവും നാൽപ്പത് ശതമാനം സംസ്ഥാന വിഹിതവും ആയിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 66.44 ലക്ഷം രൂപ റോഡിൻ്റെ അഞ്ച് വർഷത്തെ അറ്റകുറ്റ പണിക്ക് വേണ്ടി സംസ്ഥാന സർക്കാര് വകയിരുത്തിയിട്ടുണ്ട്.

അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ സാറ സൂര്യ ജോർജ് പദ്ധതി വിശദീകരിച്ചു കൊണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ചേലക്കര എം എൽ എ യു.ആർ പ്രദീപ് അധ്യക്ഷനായ ചടങ്ങിൽ കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കെ. ശശിധരൻ സ്വാഗതം ആശംസിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത നാരായണൻ കുട്ടി, മെമ്പർമാരായ നിഷമോൾ വി ,  ബിജു തടത്തിവിള ,ശിവൻ വീട്ടിക്കുന്ന്, കെ. സുദേവൻ,ഇ.കെ മനോജ്, മാലതി കെ., എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.അസിസ്റ്റൻ്റ് സെക്രട്ടറി ഷിനാജ് നന്ദി രേഖപ്പെടുത്തി.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.