"പാതി വില തട്ടിപ്പ് കേസ്" സംബന്ധിച്ച് നിയമ വിരുദ്ധമായി നഗരസഭയിൽ പ്രമേയം കൊണ്ട് വരികയും നഗരസഭാ ചെയർമാൻ വനിതാ കൗൺസിലർമാരെ അപമാനിക്കുകയും ചെയ്തു എന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു.

വടക്കാഞ്ചേരി : പാതി വില തട്ടിപ്പ് സംബന്ധിച്ച് നിയമ വിരുദ്ധമായി നഗരസഭയിൽ പ്രമേയം കൊണ്ട് വരികയും, പ്രതിപക്ഷ വനിത കൗൺസിലർമാരെ ചെയർമാൻ അപമാനിക്കുകയും ചെയ്തു എന്ന് ആരോപിച്ച്  പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. അയോഗ്യനായ ഭരണപക്ഷ  കൗൺസിലറെവെച്ച് കൗൺസിൽ യോഗം നടത്തുകയും, ഒരു കേസിലും പ്രതികളല്ലാത്ത പ്രതിപക്ഷ വനിത കൗൺസിലർമാരെ പ്രതികളാണെന്ന് പറയുകയും അവരെ അയോഗ്യരാക്കണം എന്ന പ്രമേയം പാസ്സാക്കിയ ചെയർമാനും, കൗൺസിലർമാർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കും എന്ന് പ്രതിപക്ഷ നേതാവ് കെ. അജിത്‌കുമാർ പറഞ്ഞു. 

 കെ.അജിത് കുമാർ, കൗൺസിലർമാരായ എസ്.എ.എ.ആസാദ്, വൈശാഖ് പി.എൻ. കെ.ടി. ജോയ്, സന്ധ്യ കൊടക്കാടത്ത്, ബുഷറ റഷീദ്, കെ.ഗോപാലകൃഷ്ണൻ, കെ.എൻ.പ്രകാശൻ, ഉദയ ബാലൻ കെ.എം., ജോയൽ മഞ്ഞില, രമണി പ്രേമദാസൻ, നബീസ നാസറലി, ജിജി സാംസൺ, നിജി ബാബു, കമലം ശ്രീനിവാസൻ, എന്നിവർ പ്രതിഷേധിച്ചു. ഒരുകേസിലും പ്രതികളല്ലാത്ത പ്രതിപക്ഷ കൗൺസിലർമാരെ അപമാനിക്കുന്ന വടക്കാഞ്ചേരി നഗരസഭയിലെ  ഇടത് ഭരണത്തിന്നെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും   പ്രതിപക്ഷം അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.