തൃശ്ശൂർ മെഡിക്കൽ കോളേജിലെ രണ്ട് എക്സറേ യന്ത്രങ്ങൾ കേടായി; രോഗികൾ ദുരിതത്തിൽ.


മുളങ്കുന്നത്തുകാവ്: തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് എക്സറേ യന്ത്രങ്ങൾ കേടായതോടെ സാധാരണക്കാരായ രോഗികൾ ദുരിതത്തിലായി. ബുധനാഴ്ച രാത്രിയോടെയാണ് രണ്ട് എക്സറേ യന്ത്രങ്ങളുടെയും  പ്രവർത്തനം നിലച്ചത്. മൂന്നു യന്ത്രങ്ങളാണ് മെഡിക്കൽ കോളേജിൽ ഉള്ളത്. അതിൽ രണ്ടെണ്ണത്തിന്റെ പ്രവർത്തനം നിലച്ചതോടെ ഒ .പി രോഗികളുടെ തുടർ ചികിത്സയെ സാരമായി ബാധിച്ചു.

പല രോഗികൾക്കും തുടർ ചികിത്സക്കായി ഡോക്ടറുടെ അടുത്ത ഒ.പി ദിവസം വരെ കാത്തിരിക്കേണ്ട ഗതികേടിലാണ്. ചില രോഗികൾ സ്വകാര്യ ലാബുകളിൽ പോയി എക്സറേ എടുത്തു. കേടായ യന്ത്രങ്ങൾ നന്നാക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് യന്ത്രങ്ങൾ പ്രവർത്തനക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് രോഗികളും ആശുപത്രി അധികൃതരും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.