ചേർപ്പ് : വല്ലച്ചിറ സ്വദേശി സന്തോഷിന്‍റെ (50) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തിൽ തൃശൂർ സ്വദേശി വിനയനെ (60) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. മദ്യം വാങ്ങിയ ബില്ലാണ് കേസ് തെളിയിക്കാൻ സഹായിച്ചത്. സന്തോഷിന്‍റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ബില്ലിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍