കുമരനെല്ലൂർ ദേശം ഒരുക്കുന്ന പൂരനിലാവിൽ ഇന്ന് സുധി തിരുവില്ല്വാമല, അമൽ കേച്ചേരി എന്നിവരുടെ സംഘങ്ങൾ ചേർന്നൊരുക്കുന്ന നാടൻ കലാരൂപങ്ങളുടെ വിളംബര ഘോഷയാത്ര


കുമരനെല്ലൂർ : ഗ്രാമീണ ജീവിത സംസ്കാരത്തിന്റെ ബഹിർസ്ഫുരണങ്ങളായ  നാടൻ കലാരൂപങ്ങൾ ഭക്തിയുടെയും  ആനന്ദ നിർവൃതിയുടെയും  സമ്മിശ്ര  ശ്രേണിയാണ്. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം എന്നും പൂരനിലാവിൽ നാടൻ കലാരൂപങ്ങൾക്ക് അർഹമായ പ്രാധാന്യം കൊടുത്തിട്ടുണ്ട്.

ഇന്ന് പൂരനിലാവിൽ  സുധി തിരുവില്വാമല, അമൽ കേച്ചേരി  എന്നിവരുടെ സംഘങ്ങൾ  ചേർന്നൊരുക്കുന്ന നാടൻ കലാരൂപങ്ങളുടെ വിളംബര  ഘോഷയാത്ര കുമരനെല്ലൂർ എൻഎസ്എസ് കരയോഗം ഹാളിന്റെ പരിസരത്തു നിന്നും വൈകുന്നേരം  6 മണിക്ക് ആരംഭിക്കുന്നു. തുടർന്ന് കുമരനെല്ലൂർ ദേശത്തിന്റെ  പൂരനിലാവ് വേദിയിൽ നാടൻ കലാരൂപങ്ങളുടെ  അവതരണവും ഉണ്ടായിരിക്കുന്നതാണ്.

എല്ലാവരും കൃത്യസമയത്തു തന്നെ  എൻഎസ്എസ് കരയോഗം ഹാളിനു സമീപം എത്തിച്ചേരണമെന്ന് അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.