പതാകദിനം ആചരിച്ചു.
പന്നിത്തടം: സി.പി.ഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് 06 മുതൽ 09 വരെ കൊല്ലത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം ആചരിച്ചു. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന എൻ.ശ്രീധരന്റെ ചരമദിനമാണ് ഫെബ്രുവരി - 17. പന്നിത്തടം സെൻ്ററിൽ നടന്ന പരിപാടിയിൽ സി.പി.ഐ എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ.എം നൗഷാദ് പതാക ഉയർത്തി. സി.പി.ഐ എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗം വി. ശങ്കരനാരായണൻ, സി.പി.ഐ എം പന്നിത്തടം ബ്രാഞ്ച് സെക്രട്ടറി മുജീബ് റഹ്മാൻ, വർഗ്ഗ ബഹുജന സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ