അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തി ൽ ഗണ്യമായ കുറവ്.


അതിരപ്പിള്ളി:  അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് വരാൻ കാരണം വെള്ളച്ചാട്ടം സജീവമാകാത്തതിനാൽ ആണ്. കേരളത്തിൽ വൻതോതിൽ സഞ്ചാരികൾ എത്തുന്ന സീസണാണെങ്കിലും ഇവർ മറ്റ് മേഖലകളിലേക്കാണ് സഞ്ചരിക്കുന്നത്. 

ഇത് അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര മേഖലയിലെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതിരപ്പിള്ളിയിൽ വനം വകുപ്പും കെ.എസ്.ഇ.ബി വിഭാഗവും തമ്മിൽ ശീതസമരം നടക്കു ന്നുണ്ടെന്നാണ് സൂചന. വേനലിൽ ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിലെ വൈദ്യുതോൽപാദനത്തി ന്റെ ഭാഗമായാണ് വെള്ളച്ചാട്ടത്തിലും പുഴയിലും വെള്ളമെത്തുന്നത്. 

വൈദ്യുതി ബോർഡ്  വിനോദ സഞ്ചാര മേഖലക്ക് പ്രയോജനപ്പെടും വിധം കാര്യങ്ങൾ  നടത്താൻ തെയ്യാറാകണം. അല്ലാത്ത പക്ഷം വേനലിൽ  അതിരപ്പിള്ളിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കുറയാൻ സാധ്യതയുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.