വാഴക്കോട് ജ്യൂസ് കടയിൽ തർക്കത്തിനിടെ കടയുടമയ്ക്ക് ദാരുണാന്ത്യം.
വടക്കാഞ്ചേരി : വാഴക്കോട് ജ്യൂസ് കടയിൽ ജ്യൂസ് കഴിക്കാൻ എത്തിയവരും കടയുടമ അബ്ദുൽ അസീസും (52)
തമ്മിൽ ഉണ്ടായ തർക്കത്തിനിടെ അബ്ദുൽ അസീസിനെ പിടിച്ചുതളളുകയായിരുന്നു.അതേ തുടർന്ന് നിലത്തുവീണ അസീസ് മരണപ്പെടുകയാണ് ഉണ്ടായത്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കടയിൽ എത്തിയ കാർ യാത്രികരാണ് അബ്ദുൽ അസീസിനെ തള്ളിയിട്ടത്. കാർ യാത്രക്കാർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ