നീർക്കാക്കളുടെ ശല്യം ഒഴിവാക്കാൻ മരങ്ങളിൽ ദേവസ്വം വല വിരിച്ചു.
ഗുരുവായൂർ: ക്ഷേത്രം തെക്കേ നടയിലെ മരങ്ങളിൽ കൂടു കൂട്ടിയിരുന്ന നീർക്കാക്കകൾ (എരണ്ട പക്ഷികൾ) ഇരതേടിപ്പോയതക്കത്തിന് ഗുരുവായൂർ ദേവസ്വം മരങ്ങളിൽ വല വിരിച്ചു. പക്ഷികൾ തിരിച്ചുവരാതിരിക്കാൻ മുൻ കരുതൽ ഒരുക്കുകയാണ് ദേവസ്വം. നാലു വർഷത്തോളമായി തെക്കേ നടയിലെ മാവ്, പുളി തുടങ്ങിയ മരങ്ങളിൽ നീർക്കാക്കകൾ കൂട്ടത്തോടെ കൂടു കൂട്ടിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനു കൊണ്ടു വരുന്ന ആനകളെ കെട്ടുന്നത് ഇവിടെയാണ്.
പക്ഷികളുടെ കാഷ്ഠവും അസഹനീയമായ ദുർഗന്ധവും മൂലം ഇവിടെ ആനകൾക്കോ മനുഷ്യർക്കോ നിൽക്കാൻ പറ്റാതായ സാഹചര്യം സംജാതമായിരിക്കുകയാണ്. അതുകൊണ്ടാണ് ദേവസ്വം അധികൃതർ മരങ്ങളിൽ വല വിരിക്കാൻ നിർബന്ധിതരായത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ