ശബരിമലയില്‍ ഫ്ളൈ ഓവര്‍ ഒഴിവാക്കി തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് ദര്‍ശനം നല്‍കാനുള്ള നടപടിയുമായി ദേവസ്വം ബോര്‍ഡ് ; മാര്‍ച്ച് 14ന് പുതിയ സംവിധാനം നിലവില്‍ വരും.
ശബരിമല : ഫ്ളൈ ഓവര്‍ ഒഴിവാക്കുന്നതോടെ എല്ലാ തീർത്ഥാടകർക്കും സുഖ ദര്‍ശനം നടത്താനാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍. മീനമാസപൂജയ്ക്ക് നടതുറക്കുന്ന മാര്‍ച്ച് 14 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ശബരീശ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് എല്ലാവര്ക്കും സുഖ ദര്‍ശനം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി ദേവസ്വം ബോര്‍ഡ് നടപ്പിലാക്കുന്നത്. പതിനെട്ടാം പടികയറി ഇടത്തേക്കുതിരിഞ്ഞ് ഫ്ളൈ ഓവറില്‍ ക്യൂനിന്ന് സോപാനത്തെത്തുന്ന സംവിധാനം പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്.
കൊടിമരത്തിന്റെ ഇരുവശത്തുംകൂടി അയ്യപ്പന്മാരെ കടത്തിവിട്ട് ബലിക്കല്‍പ്പുരവഴി മുന്നോട്ടുപോകാവുന്ന രീതിയാണ് നടപ്പാക്കുന്നത്. ചുരുങ്ങിയത് 30 സെക്കന്‍ഡോളം അയ്യപ്പനെ വണങ്ങാം. ഫ്ളൈ ഓവര്‍ വഴി സോപാനത്ത് എത്തുമ്പോള്‍ രണ്ടോ മൂന്നോ സെക്കന്‍ഡ് മാത്രം ദര്ശനംകിട്ടുന്ന രീതി ഇതോടെ മാറും. പോലീസുകാര്‍ അതിവേഗം പിടിച്ചുമാറ്റുന്നതും ഒപ്പം നടയ്ക്ക് മുന്നില്‍ പോലീസും തീര്‍ത്ഥാടകരും തമ്മിലുള്ള വാക്കേറ്റങ്ങളും ഈ സംവിധാനം നടപ്പിലാകുന്നതോടെ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് ഉദ്യോസ്ഥര്‍ വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ