മുള്ളൂർക്കര ഗവൺമെൻറ് എൽ പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നാളെ നടക്കും.
മുളൂർക്കര : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടു കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച എൽ പി സ്കൂൾ കെട്ടിടത്തിന്റെ നിർമാണവും 108ആം വാർഷികാഘോഷവും ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ നിർവഹിക്കും. ചേലക്കര എം എൽ എ യു.ആർ പ്രദീപ് അധ്യക്ഷത വഹിക്കും.
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മേലേടത്ത്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.വി നഫീസ, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി കെ തങ്കപ്പൻ എന്നിവർ പങ്കെടുക്കും ഈ സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്ന മുഹമ്മദ് കുട്ടി മാസ്റ്റർക്ക് യാത്രയയപ്പ് നൽകും.ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് ഹെവേന ബിനുവും പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും എന്ന് സംഘാടകർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ