മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിന് കേന്ദ്ര സർക്കാർ 529.50 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ചു; 50 വർഷത്തെ സാവകാശം വായ്പ്പ തിരിച്ചടവിന് നൽകിയിട്ടുണ്ട്.
16 പുനർ നിർമ്മാണ പദ്ധതികൾക്കാണ് കേന്ദ്രസർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുള്ളത്. കെട്ടിട നിർമ്മാണം, സ്കൂൾ നവീകരണം, റോഡ് നിർമ്മാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ എന്നിവക്ക് പണം ചിലവഴിക്കാം അതോടൊപ്പം ടൗൺഷിപ്പിനായും പണം വിനിയോഗിക്കാം എന്നാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ഈ സാമ്പത്തിക വർഷം നിർമ്മാണം തുടങ്ങണമെന്നാണ് നിബന്ധന. സംസ്ഥാനങ്ങൾക്കുള്ള മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തിയാണ് വായ്പ അനുവദിച്ചിരിക്കുന്നത്.
വായയ്ക്ക് പലിശ നൽകേണ്ടതില്ല. വായ്പ്പ തിരിച്ചടവിന് 50 വർഷത്തെ സാവകാശം നൽകിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം കത്തയച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡുകളും പാലവും സ്കൂകൂളുകളും പുനർ നിർമ്മിക്കുന്നതിനാണ് കേന്ദ്രസഹായം. മാർച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. നേരത്തെ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജായിരുന്നു മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി ഇത് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ