കുഴിയോട് ചേപ്പലക്കോട് വനമേഖലയിൽ കാട്ടുതീ പടർന്നു.
വടക്കാഞ്ചേരി : കുഴിയോട്,ചേപ്പലക്കോട് വനമേഖലയിൽ കഴിഞ്ഞദിവസം രാത്രി കാട്ടുതീ പടർന്നു. വേനൽ രൂക്ഷമായതോടെ മച്ചാട് വനമേഖലകളിൽ പലയിടത്തും കാട്ടുതീ പടരുന്നതായി പരിസരവാസികൾ പറഞ്ഞു. ഈ മേഖലയിലെ വനപാലകർക്ക് അങ്ങോട്ട് എത്തിച്ചേരുക എളുപ്പമല്ല. നിത്യേന എന്നോണം ആനയും മറ്റു മൃഗങ്ങളും വിവരിക്കുന്ന സ്ഥലം ആയതിനാൽ വനപാലകർക്ക് ജീവൻ പണയം വെച്ച് വേണം കാട്ടുതീ പടരുന്ന സ്ഥലങ്ങളിൽ എത്തിച്ചേരാൻ.
ഇതൊന്നും വകവയ്ക്കാതെയാണ് കഴിഞ്ഞദിവസം രാത്രി മച്ചാട് റേഞ്ചിൽ നിന്നുള്ള വനപാലകർ കുഴിയോട് വനത്തിനുള്ളിൽ അതി സാഹസികമായി ചെന്ന് കാട്ടുതീ അണച്ചത്. ഏകദേശം 6 ഏക്കറിൽ കൂടുതൽ സ്ഥലത്തെ അടിക്കാടുകൾ കത്തിനശിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ