പ്രശസ്ത ഫോട്ടോഗ്രാഫർ രാമചന്ദ്രൻ നായർ ഓർമ്മയായി.
ചെറുതുരുത്തി:ആറു പതിറ്റാണ്ട് കാലം തൻറെ ക്യാമറ കൊണ്ട് വേറിട്ട ചിത്രങ്ങൾ പകർത്തിയ ആർ.സി നായർ ഇനി ഓർമ്മ. ഷൊർണൂരിലെ കൃഷ്ണൻ നായർ സ്റ്റുഡിയോ ഉടമ മുണ്ടായ തുളസിയിൽ ആർ.സി നായർ എന്ന രാമചന്ദ്രൻ നായരാണ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിട പറഞ്ഞത്.വി കെ കൃഷ്ണമേനോൻ, ജവാഹർലാൽ നെഹ്റു, മൊറാർജി ദേശായി, ഇന്ദിരാഗാന്ധി, കെ.ആർ നാരായണൻ, ഇ എം എസ്, ഇ കെ നായനാർ തുടങ്ങിയവരുടെ ചലനങ്ങളും ഭാവങ്ങളും അതിവിദഗ്ധമായാണ് ആർ.സി നായർ ഫ്രെയിമിൽ ആക്കിയത്. ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലെ സുവർണ്ണ നിമിഷങ്ങളാണ് അതെല്ലാം.അന്തരിച്ച പ്രശസ്ത സംവിധായകൻ ഭരതന്റെ ആദ്യ സിനിമയായ പ്രയാണത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറും ആർ.സി നായർ ആയിരുന്നു.
ഭരതന്റെയും കെ.പി.എ.സി. ലളിതയുടെയും വിവാഹം ഗുരുവായൂരിൽ വച്ച് പകർത്തിയതും ഇദ്ദേഹമാണ്. കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർമാരിൽ ഒരാളായിരുന്നു ആർ.സി നായർ. 1956ൽ പതിനേഴാം വയസിലാണ് ആർ.സി നായർ ഫോട്ടോഗ്രാഫി രംഗത്ത് എത്തുന്നത്. 1960ലാണ് രാമചന്ദ്രൻ നായർ ഷൊർണൂരിൽ കൃഷ്ണൻ നായർ സ്റ്റുഡിയോ തുടങ്ങിയത്. 1970ൽ കലാമണ്ഡലം കൂത്തമ്പലത്തിന്റെ ഉദ്ഘാടനവും രാമചന്ദ്രൻ നായരാണ് പകർത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ