വടക്കാഞ്ചേരി നഗരസഭയ്ക്ക് മൂന്നാം തവണയും സ്വരാജ് പുരസ്കാരം.

 


വടക്കാഞ്ചേരി: തദ്ദേശ വകുപ്പിന്റെ മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും വടക്കാഞ്ചേരി നഗരസഭ നേടി. മഹാത്മ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം ഈ വർഷവും വടക്കാഞ്ചേരി നഗരസഭയ്ക്ക് ആണ്. കഴിഞ്ഞ രണ്ടു വർഷവും വടക്കാഞ്ചേരി നഗരസഭക്കായിരുന്നു ഒന്നാം സ്ഥാനം. മാലിന്യ സംസ്കരണ രംഗത്തെ പ്രത്യേകതയാർന്ന പ്രവർത്തനങ്ങളാണ് നഗരസഭയ്ക്ക് പുരസ്കാരങ്ങൾ  തുടർച്ചയായി നേടാൻ ഇടയാക്കിയത്. 

9 കോടി രൂപ ചിലവിൽ കുമ്പളങ്ങാട്ട് ഉള്ള നഗരസഭയുടെ മാലിന്യ കേന്ദ്രത്തിൽ ബയോമൈനിങ് പ്രവർത്തനം പുരോഗമിക്കുകയാണ്. യാർഡിലെ ഖരമാലിന്യ സംസ്കരണ പ്ലാൻ്റ്, ജൈവമാലിന്യം വളം ആക്കി മാറ്റൽ,ഹരിത കർമ്മ സേനയുടെ വേറിട്ട പ്രവർത്തനങ്ങൾ, പൊതു ഇടങ്ങളിലെ ഇല കമ്പോസ്റ്റ് പ്രവർത്തനം, പാഴ് ത്തുണികൾ കൊണ്ട് ചവിട്ടി ഉണ്ടാക്കുന്ന നഗരസഭയുടെ പ്രത്യേക പദ്ധതി, അതിദരിദ്രരെ ഒഴിവാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ എന്നിവ നേട്ടമായതായി  നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രനും നഗരസഭ കൗൺസിലർമാരും പറഞ്ഞു. 

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ തുക പൂർണ്ണമായി ചെലവഴിക്കാൻ കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ഈ വർഷം 45,045 തൊഴിദിനങ്ങൾ പിന്നിട്ടു. പാതയോരങ്ങളുടെ നവീകരണം, ശുചീകരണം, പരിപാലനം, നീർച്ചാലുകൾ വീണ്ടെടുക്കൽതുടങ്ങി ക്ഷീര കർഷകർക്ക് തൊഴിലുറപ്പ് വേതനം വരെ നഗരസഭ ഉറപ്പാക്കി.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.