അന്തിമഹാകാളൻ വേല; പറപുറപ്പാട് ഇന്ന്.
ചേലക്കര: അന്തിമഹാകാളൻ വേലയ്ക്ക് മുന്നോടിയായുള്ള പറപുറപ്പാടും പാറവേലയും ഇന്ന്. ഇത്തവണ വടക്കുംകൂർ വേലായതിനാൽ കടുക ശേരി ക്ഷേത്രത്തിൽ 64 കാലിൽ തീർക്കുന്ന പന്തലിൽ ആണ് ദാരിക വധവും കളമെടുത്ത് വേലയുടെ കൂറയിടൽ ചടങ്ങും നടത്തുക. പന്തൽമെയാനുള്ള പുല്ല് എത്തിക്കുന്ന ആഘോഷവും നടന്നു. പാറ വേല വൈകീട്ട് 7ന് നടക്കും. പങ്ങാരപ്പിള്ളി, കുറുമല, തോനൂര്‍ക്കര ചേലക്കര, വെങ്ങാനെല്ലൂർ എന്നീ ക്രമത്തിലാണ് പറയെടുപ്പ് നടക്കുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ